---
title: "ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എംജെഹയർ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വലിയ പറമ്പ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി"
english_title: "A cycle rally was organized under the joint auspices of the Student Police Cadet Unit of MJ Higher Secondary School and the valiya Paramba Cooperative Bank as part of the Janajagrata Anti-Drug Campaign "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77919/a-cycle-rally-was-organized-under-the-joint-auspices-of-the-student-police-cadet-unit-of-mj-higher-secondary-school-and-the -valiya-paramba-cooperative-bank-as-part-of-the-janajagrata-anti-drug-campaign"
published_at: "2022-11-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360c6b1529c7_.jpg"
keywords: []
---

# ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എംജെഹയർ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വലിയ പറമ്പ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി

> **Lead Summary:** എളേറ്റിൽ:"നാളത്തെ കേരളം ലഹരിവിമുക്ത നവ കേരളം" എന്ന സന്ദേശവുമായി ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എംജെ ഹയർ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വലിയ പറമ്പ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. റാലി കൊടുവള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ചന്ദ്രമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂള്‍ പ്രധാനാധ്യാപിക എ.നിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.മുഹമ്മദലി, വലിയ പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി.കരീം, ജെ.മിനി, പി.ഇസ്മായിൽ, ഫസൽ കൊടുവള്ളി, മുഹ്സിൻ എന്നിവർ സംസാരിച്ചു.എം.പി.ശരീഫ് സ്വാഗതവും ഇൻസാഫ് ആയഞ്ചേരി നന്ദിയും പറഞ്ഞു. പനക്കോട് വാടിക്കല്‍ അങ്ങാടിയില്‍ പിവെെവിഎസ് ന്‍റെയും ഡെഫ്രഷ് കൂള്‍ബാറിന്‍റയും സഹകരണത്തോടെ ഒരുക്കിയ സ്വീകരണത്തില്‍ ജംഷിദ്, റഈസ്, ഹംറാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരപ്പൻപൊയിൽ, താമരശ്ശേരി, കൊരങ്ങാട്, പൂനൂർ എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ടി.അയ്യൂബ് ഖാൻ, എ.അരവിന്ദൻ, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ പുഷ്പരാജ്, സമദ് ഹാജി, മുനവർ അബൂബക്കർ,എസ്പിസി കേഡറ്റുകളായ അമൻ ഹാദി, റാസൽ എന്നിവർ സംസാരിച്ചു.

## Article Content

എളേറ്റിൽ:"നാളത്തെ കേരളം ലഹരിവിമുക്ത നവ കേരളം" എന്ന സന്ദേശവുമായി ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എംജെ ഹയർ സെക്കണ്ടറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വലിയ പറമ്പ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. റാലി കൊടുവള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ചന്ദ്രമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂള്‍ പ്രധാനാധ്യാപിക എ.നിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.മുഹമ്മദലി, വലിയ പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി.കരീം, ജെ.മിനി, പി.ഇസ്മായിൽ, ഫസൽ കൊടുവള്ളി, മുഹ്സിൻ എന്നിവർ സംസാരിച്ചു.എം.പി.ശരീഫ് സ്വാഗതവും ഇൻസാഫ് ആയഞ്ചേരി നന്ദിയും പറഞ്ഞു. പനക്കോട് വാടിക്കല്‍ അങ്ങാടിയില്‍ പിവെെവിഎസ് ന്‍റെയും ഡെഫ്രഷ് കൂള്‍ബാറിന്‍റയും സഹകരണത്തോടെ ഒരുക്കിയ സ്വീകരണത്തില്‍ ജംഷിദ്, റഈസ്, ഹംറാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരപ്പൻപൊയിൽ, താമരശ്ശേരി, കൊരങ്ങാട്, പൂനൂർ എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ടി.അയ്യൂബ് ഖാൻ, എ.അരവിന്ദൻ, എസ്പിസി അസിസ്റ്റന്റ് നോഡൽ ഓഫീസർ പുഷ്പരാജ്, സമദ് ഹാജി, മുനവർ അബൂബക്കർ,എസ്പിസി കേഡറ്റുകളായ അമൻ ഹാദി, റാസൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77919/a-cycle-rally-was-organized-under-the-joint-auspices-of-the-student-police-cadet-unit-of-mj-higher-secondary-school-and-the -valiya-paramba-cooperative-bank-as-part-of-the-janajagrata-anti-drug-campaign)